Sunday, December 15, 2013

കഥയില്ലാ കഥ - 1

ജനൽ കർട്ടനിടയിലൂടെ പ്രഭാത സൂര്യന്റെ കിരണങ്ങൾ കണ്ണിലേക്കടിച്ചപ്പോഴാണ് നേരം വെളുത്തതെന്ന ബോധം വന്നത്. സമയം 8.30. അവൾ ഇപ്പോഴും നല്ല ഉറക്കത്തിലാണ്. രാത്രി എപ്പോഴാണാവോ ഉറങ്ങിയത്.ആഘോഷിക്കുകയായിരുന്നു ആദ്യ വിവാഹവാർഷികം.

നെഞ്ചിൽ നിന്നും പതുക്കെ അവളുടെ കൈകൾ എടുത്തുമാറ്റി എഴുന്നേറ്റു. ഉറക്കത്തിനിടയിലുണ്ടായ തടസ്സം അവളെ അലോസരപ്പെടുത്തി എന്നു തോന്നുന്നു. എന്തോ മൂളിക്കൊണ്ട് അവൾ തിരിഞ്ഞു കിടന്നു. പുതപ്പിനുണ്ടായ സ്ഥാനഭ്രംശം, നിതംബ രോമരാജികൾ അരുണകിരണത്താൽ സ്വർണ്ണവർണ്ണമായി തിളങ്ങി.

അടുക്കളയിൽ പോയി ചായയിട്ട് വരുമ്പോഴും അവൾ നല്ല ഉറക്കത്തിലായിരുന്നു.

"ഇന്ദൂ എഴുന്നേൽക്കുന്നില്ലേ?" പതുക്കെ നെറുകയിൽ തലോടിക്കൊണ്ടു ചോദിച്ചു. അവൾ കണ്ണുകൾ മെല്ലെ തുറന്നു. പാൽ നിറമുള്ള കണ്ണുകൾ. കണ്ണുകൾക്കിത്രയും വെള്ള നിറം വരുമോ?.

"ജയേട്ടൻ വളരെ നേരത്തെ തന്നെ എഴുന്നേറ്റോ?" ഇന്ദു ചോദിച്ചു.

"സമയം 8.30 ആയി കുട്ടാ.. ഇന്ന് ഓഫീസിൽ  പോകുന്നില്ലേ?"

"ദൈവമേ..ലേറ്റായല്ലോ. ഇന്ന് കാലത്ത് കസ്റ്റമർ മീറ്റ് ഉള്ളതാ..ജയേട്ടാ എന്റെ ഡ്രെസ് ഒന്നു അയൺ ചെയ്ത് തരുമോ?..ഞാൻ വേഗം കുളിച്ചു വരാം"

"ദേ ഇപ്പോ ശരിയാക്കി തരാം. പിന്നെ ബാഗിൽ എന്തൊക്കെ എടുത്തു വെയ്ക്കണമെന്നു പറഞ്ഞാൽ അതും ചെയ്തേക്കാ,"

"താങ്ക്സ് ജയേട്ടാ.."

അയൺ ചെയ്യുമ്പോഴും ബാഗ് റെഡി ആക്കുമ്പോഴും മനസിൽ ഒരു വിങ്ങൽ നിറയുന്നത് ഞാനറിഞ്ഞു.

ബ്രെയ്ക്ക് ഫാസ്റ്റ് കഴിക്കുന്നതിനിടയിൽ അവളെ ഒന്നുകൂടി സുസൂക്ഷമം നോക്കി.

"അയാം റിയലി ലക്കി ടു ഹാവ് യു ഇന്ദൂ..  "


9.30 ക്യാബ് വന്നു. ലഗേജുമെടുത്ത് അവളെ യാത്രയാക്കി. പിൻ സീറ്റിൽ ഇരുന്ന് അവളെന്നെ നോക്കി പുഞ്ചിരിച്ചു. പിന്നെ എന്തോ മറന്ന പോലെ കൈകൾ വീശി അടുത്തേക്കു വിളിച്ചൊരു സ്വകാര്യം പറഞ്ഞു.

"ഇനിയും ഭാര്യ ബിസിനസ് ടൂറിനുപോകുമ്പോൾ വിളിക്കാൻ മറക്കരുത്"

4 comments:

ശ്രീ said...

ഹിഹി

ഈ അവിഹിത കഥയുമായി ഒരു തിരിച്ചു വരവിനായിരുന്നോ ഇക്കഴിഞ്ഞ രണ്ടു വര്ഷം കാത്തിരുന്നത് ? ;)

ക്രിസ്മസ് പുതുവത്സര ആശംസകൾ !

ശ്രീ said...

പുതുവത്സര ആശംസകൾ, ജിഹേഷ് ഭായ്... :)

Shahid Ibrahim said...

സസ്പെൻസ് പൊളിച്ചു

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാ.